റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു മാറ്റം തിങ്കളാഴ്ച മുതല്‍

0

 

ഡിസംബര്‍ അഞ്ചു മുതല്‍ 31 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. രാവിലെയുള്ള പ്രവര്‍ത്തന സമയം എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചകഴിഞ്ഞുള്ള പ്രവര്‍ത്തന സമയം രണ്ടു മുതല്‍ ഏഴു വരെയുമായിരിക്കും.ജില്ലയില്‍ ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയുമുള്ള ദിവസങ്ങളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. നിലവില്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമായിരുന്നു പ്രവര്‍ത്തന സമയം.വേനല്‍ ചൂട് വര്‍ധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണു സമയമാറ്റം. പുതിയ സമയക്രമമനുസരിച്ച് റേഷന്‍ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണെന്നു മന്ത്രി അറിയിച്ചു.

മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയുമുള്ള ദിവസങ്ങളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും.ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതല്‍ 31 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകളുടെ പ്രവര്‍ത്തനം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 12 മുതല്‍ 17 വരെയും 26 മുതവല്‍ 31 വരെയുമുള്ള ദിവസങ്ങളില്‍ രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 10 വരെയും 19 മുതല്‍ 24 വരെയും ഉച്ചയ്ക്കു ശേഷമാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!