ശക്തമായ കാറ്റിലും മഴയിലും കനത്ത കൃഷിനാശം

0

അമ്പലവയല്‍ ആനപാറ തെക്കന്‍കൊല്ലി ഭാഗങ്ങളില്‍  ഇന്നലെ വൈകിട്ടോടെ പെയ്ത  കാറ്റിലും മഴയിലുമാണ് വാഴ കൃഷിക്കും,പ്രദേശത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായത്.നെന്‍മേനി ഗ്രാപഞ്ചായത്തിലെ ആനപാറ,തെക്കന്‍കൊല്ലി, മാളിക, ഭാഗങ്ങളിലും വ്യാപകമായി  കൃഷിക്കും, വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. നാല് വീടുകള്‍ക്ക് മരം വീണ് കേടുപാടുകള്‍ പറ്റി. മരച്ചില്ലകള്‍ വീണ് വൈദ്യുതിലൈനുകള്‍ക്കും, വയനാട് വിഷന്‍ ഫൈബര്‍ കേബിളുകള്‍ക്കും നാശനഷടമുണ്ടായി. ആനപാറ തെക്കന്‍ കൊല്ലിയില്‍ കുലച്ച് മൂപ്പെത്താറായ 1500 ഓളം വാഴകളാണ് കാറ്റില്‍ കടപുഴകി വീണത്.ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.

കാറ്റിനെ തുടര്‍ന്ന് വീടുകളുടെ മേല്‍ക്കൂരകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.ആനപാറ തെക്കന്‍ കൊല്ലിയില്‍ കുലച്ച് മൂപ്പെത്താറായ 1500 ഓളം വാഴകളാണ് കാറ്റില്‍ കടപുഴകി വീണത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്.ബാങ്കില്‍നിന്നും മറ്റു നിരവധി വ്യക്തികളില്‍നിന്നും കടംവാങ്ങി കൃഷിചെയ്ത കര്‍ഷകരാണ് കൃഷിനാശത്തില്‍ പ്രതിസന്ധിയിലായത്.

Leave A Reply

Your email address will not be published.

error: Content is protected !!