കല്‍പ്പറ്റ ഗൂഡലായ്ക്കുന്ന് വുഡ് ലാന്‍ഡ് എക്സ്ചിറ്റ് ഭൂമിയില്‍ പ്രത്യേക സംഘം സര്‍വേ നടപടി തുടങ്ങി. ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റവന്യുമന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മാര്‍ഗരേഖ തയ്യാറായതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ.കല്‍പ്പറ്റ വുഡ് ലാന്‍ഡ് എക്സ്ചിറ്റ് ഭൂമിയിലെ 300 ഓളം കുടുംബങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ദുരിതത്തിലായിരിക്കുന്നത്. ഭൂമിക്ക് നികുതി സ്വീകരിക്കാനോ പട്ടയം നല്‍കാനോ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നായിരുന്നു പരാതി. ഇവ പരിഹരിച്ച് ഭൂമിക്ക് പട്ടയം നല്‍കാനുള്ള നടപടികളുടെ ഭാഗമായി ഇതിനായി നിയോഗിച്ച പ്രത്യേക സംഘമാണ് പ്രദേശത്ത് സര്‍വേ നടപടി ആരംഭിച്ചിരിക്കുന്നത്.
വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ജിയോ റഫറന്‍സിങ് ഏപ്രില്‍ 30നകം കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും. മാനന്തവാടി താലൂക്കിലെ രണ്ടിടത്തും വൈത്തിരി താലൂക്കിലെ നീലിമല, കടച്ചിക്കുന്ന്, ക്ലബ്മട്ടം, ജയ്ഹിന്ദ് കോളനി, കുന്നമംഗലംവയല്‍, പഞ്ചമിക്കുന്ന്, ഏലവയല്‍, മമ്മിക്കുന്ന് കോളനി, തുടങ്ങിയ 18 കേന്ദ്രങ്ങളിലാണ് നിലവില്‍ സംയുക്ത പരിശോധന പൂര്‍ത്തിയായി കഴിഞ്ഞിട്ടുള്ളത്. കല്‍പ്പറ്റ വുഡ് ലാന്‍ഡ് എക്സ്ചിറ്റ് ഭൂമിയിലെ താമസക്കാരുടെ പ്രശ്‌നങ്ങള്‍ ഏറെനാളായി നിലനില്‍ക്കുന്നതാണ്. പ്രദേശത്തെ 300 ഓളം കുടുംബങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ദുരിതത്തിലായിരിക്കുന്നത്. ഭൂമിക്ക് നികുതി സ്വീകരിക്കാനോ പട്ടയം നല്‍കാനോ അധികൃതര്‍ നടപടി എടുക്കുന്നില്ലെന്നായിരുന്നു പരാതി. ഇവ പരിഹരിച്ച് ഭൂമിക്ക് പട്ടയം നല്‍കാനുള്ള നടപടികളുടെ ഭാഗമായി യോഗതീരുമാനപ്രകാരം ഇതിനായി നിയോഗിച്ച പ്രത്യേക സംഘം പ്രദേശത്ത് സര്‍വേ നടപടി ആരംഭിച്ചു.