ഓണ്‍ലൈന്‍ വ്യാപാര ശ്യംഗലയായ ആമസോണില്‍ ഗ്രാഫിക്‌സ് കാര്‍ഡ് ഓര്‍ഡര്‍ ചെയ്ത കല്‍പ്പറ്റ സ്വദേശിയുടെ രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി.കല്‍പ്പറ്റ മടിയൂര്‍കുനി സ്വദേശിയായ വിഷ്ണുവാണ് കമ്പനി പണം വാങ്ങി കബളിപ്പിച്ചതായി ആരോപിച്ച് പരാതിയുമായി സൈബര്‍ പോലീസിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കിയത്.ഗ്രാഫിക്ക് ഡിസൈനാറായ വിഷ്ണു 2ലക്ഷം രൂപ മുന്‍കൂര്‍ നല്‍കിയാണ് ഗ്രാഫിക്ക് കാര്‍ഡ് ഓര്‍ഡര്‍ ചെയ്തത്.വലിയ തുക നഷ്ട്ടമാവുകയും ആമസോണ്‍ കമ്പനി ഓര്‍ഡര്‍ ചെയ്ത സാധനം തരാനാവില്ലെന്നും അറിയിച്ചതോടെ വിഷ്ണു വലിയ കടകെണിയിലായിരിക്കുകയാണ്.
ജനുവരി 22 ന് ഓര്‍ഡര്‍ ചെയ്ത ഗ്രാഫിക്ക് കാര്‍ഡ് ലഭിക്കാന്‍ വൈകിയപ്പോള്‍ സംശയം തോന്നിയ വിഷ്ണു കസ്റ്റമര്‍ കെയറില്‍ അറിയിച്ചെങ്കിലും ഉടന്‍ തന്നെ ലഭിക്കുമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയും ഒടുവില്‍ കഴിഞ്ഞ ആഴ്ച്ച നിങ്ങള്‍ ഓര്‍ഡര്‍ കൈപ്പറ്റി എന്നും കമ്പനിക്ക് മറ്റ് ഉത്തരവാദിത്വങ്ങളില്ല എന്നും അറിയിക്കുകയായിരുന്നു.തങ്ങള്‍ ഓര്‍ഡര്‍ പ്രകാരം സാധനം കൈമാറി കഴിഞ്ഞുവെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കിയതോടെയാണ് വിഷ്ണു പരാതിയുമായി സൈബര്‍ പോലീസിനെയും ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെയും സമീപ്പിച്ചിട്ടുള്ളത്.