കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇഷ്ടബാല്യം എന്ന പേരില്‍ ഓപ്പണ്‍ ഹൗസ് പരിപാടി സംഘടിപ്പിച്ചു.ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സ്മിത ടി യു ഉദ്ഘാടനം ചെയ്തു. ബാലാവകാശങ്ങളും സംരക്ഷണ പ്രശ്‌നങ്ങളെയും കുറിച്ച് സതീഷ് കുമാര്‍ പി ക്ലാസെടുത്തു. ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്റര്‍ അനഘ പി ടി, എസ് കെ എം ജെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ എം കെ, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തക ലീല്ലി തോമസ്, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകനായ ജിതിന്‍ കുമാര്‍ എം,ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ സി കെ ദിനേശന്‍, സോഷ്യല്‍ കൗണ്‍സിലര്‍ വിജില കെ എന്നിവര്‍ സംസാരിച്ചു.
കുടുംബം, സ്ഥാപനങ്ങള്‍, സമൂഹം എന്നീ വിഷയങ്ങളില്‍ ഗ്രൂപ്പ് വര്‍ക്ക് നടത്തുകയും, കുട്ടികളില്‍നിന്ന് ഫീഡ്ബാക്ക് ശേഖരിക്കുകയും, ഇഷ്ടബാല്യം ചില്‍ഡ്രന്‍സ് ഫോറം രൂപീകരിക്കുകയും ചെയ്തു.