വയോധികനെ വെള്ളക്കെട്ടില്‍  മരിച്ച നിലയില്‍ കണ്ടെത്തി

0

 

തരിയോട് കാണാതായ അംഗപരിമിതനായ വയോധികനെ ബാണാസുര ഡാമിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പതിനൊന്നാം മൈലിലെ  പ്ലാത്തോട്ടത്തില്‍ ദേവസ്യ (63) യെയാണ് വീടിനടുത്തുള്ള വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിന് സുഖമില്ലാത്ത ദേവസ്യയെ ഇന്നലെ വൈകിട്ടോടെ കാണാതായിരുന്നു.ഇന്ന് രാവിലെയോടെ ഡാമിലെ വെള്ളക്കെട്ടിന് സമീപം ഇദ്ദേഹം ഉപയോഗിച്ചിരുന്ന ക്രച്ചസ് കാണുകയും,പിന്നീട് നാട്ടുകാരും, ഫയര്‍ഫോഴ്സും നടത്തിയ തിരച്ചലില്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിുകയായിരുന്നു.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Leave A Reply

Your email address will not be published.

error: Content is protected !!