എംഡിഎംഎയുമായി യുവാവ് പിടിയില്‍
മാനന്തവാടി തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് മുന്‍വശത്ത് ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയില്‍ അതിമാരകമയക്കുമാരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൂത്തുപറമ്പ് സ്വദേശിയായ സഫ്വാന്‍ താണാക്കരമ്മല്‍ (31)നെയാണ് 0.60 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ഇത് കടത്താന്‍ ഉപയോഗിച്ച കാറും ഇയാളുടെ മൊബൈല്‍ ഫോണും തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്‌ഐ റോയ് പിപി,എഎസ്‌ഐ ശ്രീവത്സന്‍ കെവി,സിപിഒമാരായ സനൂപ് ടിസി,സലാഹുദ്ധീന്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.