ആധാരം എഴുത്ത് അസോസിയേഷന് എകെഡിഡബ്ല്യു ആന്റ് എസ്എ സുല്‍ത്താന്‍ ബത്തേരി യൂണിറ്റ് സബ് രജിസ്ട്രേഷന് ഓഫീസിന് മുന്നില്‍ സൂചന പണിമുടക്കും ധര്‍ണ്ണയും നടത്തി.അസോസിയേഷന് ഉദേശക സമിതി ചെയര്മാന് പി കെ രാജന് ഉല്‍ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ ബി വേണുഗോപാല്‍ അധ്യക്ഷനായി. രജിത്, ശ്രീവല്സരാജന്, കെ ജെ ക്ലമന്റ്, മുംതാസ്, സിനി എന്നിവര്‍ സംസാരിച്ചു.
ആധാരം എഴുത്ത് തൊഴില്‍ ആധാരം എഴുത്ത്കാര്ക്ക് മാത്രമായി സംവരണം ചെയ്യുക.ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും ബോര്‍ഡ്ചെയര്‍മാന്‍ സ്ഥാനം രജിസ്ട്രേഷന് വകുപ്പ് മന്ത്രിയില്‍ നിക്ഷിപ്തമാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.