യുദ്ധ ഭൂമിയില്‍ നിന്ന് തിരിച്ചെത്തി ദില്‍ദിഷ
റഷ്യ – ഉക്രൈന്‍ യുദ്ധം കൊടുംമ്പിരി കൊള്ളുമ്പോള്‍ ഉക്രൈനില്‍ നിന്ന് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ദില്‍ ദിഷ എന്ന മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി. ഉക്രയിനില്‍ കുടുങ്ങി കിടക്കുന്ന മറ്റ് മലയാളി വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള ആവലാധി നിലനില്‍ക്കുമ്പോഴും തുടര്‍ പഠനം എന്താകുമെന്ന ആശങ്കയിലാണ് ഈ വിദ്യാര്‍ത്ഥിനി.ചെറ്റപ്പാലം മാച്ചിങ്ങല്‍ മുഹമ്മദലിയുടെയും സഫീറയുടെയും മകളായ ദില്‍ദിഷ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് നാട്ടില്‍ തിരിച്ചത്തിയത്.ഉക്രൈനിലെ ഫ്രാന്‍ക്വിസ്റ്റ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാത്ഥിയാണ്.
പടിഞ്ഞാറത്തറയിലുള്ള തന്റെ ജൂനിയേഴ്‌സായ രണ്ടു കുട്ടികളും തിരുവനനന്തപുരത്തുള്ള ഒരാളുമടക്കം നാല് പേരടങ്ങുന്ന സംഘമാണ് വ്യാഴ്ചയോടെ ഉക്രൈനില്‍ നിന്ന് നാട്ടിലെത്തിയത്. ഉക്രൈനിലെ ഫ്രാന്‍ക്വിസ്റ്റ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം നടത്തിക്കൊണ്ടിരുന്ന ദില്‍ദിഷയും സഹപാഠികളും നാട്ടില്‍ തിരിച്ചത്തിയതിന്റെ ആശ്വാസവും സന്തോഷവും വീട്ടുകാരുമൊത്ത് പങ്കിടുമ്പോഴും നാട്ടിലെത്താനാകാതെ കടുങ്ങിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. 6 ദിവസത്തെ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയപ്പോള്‍ താല്ക്കാലികമായി തങ്ങള്‍ക്ക് അഭയം നല്‍്കിയ റുമേനിയന്‍ സ്വദേശികളുടെ ആതിഥേയത്വവും ദില്‍ ദിഷനന്ദിയോടെ പങ്കുവച്ചു. നാട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചപ്പോഴും തന്റെയും സഹപാഠികളുയും ഭാവിയെക്കുറിച്ചള്ള ആകുലതയും ദില്‍ദിഷയും കുടുംബവും മറച്ചുവയ്ക്കുന്നില്ല.