പെണ്‍കരുത്തില്‍ കൈകോര്‍ത്ത് വ്‌ളോഗര്‍മാര്‍

0

 

വനിതാദിനത്തോടനുബന്ധിച്ച് ജില്ലയിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കേരളത്തിലെ വിവിധ ഭാഗത്ത് നിന്നുള്ള ഇരുപതിലധികം വനിതാ യൂടൂബര്‍മാര്‍ ചീങ്ങേരി മല കയറി.ലോകം യുദ്ധ ഭീതിയില്‍ വിറങ്ങലിക്കുമ്പോള്‍ കൂടുതല്‍ ദുരിതം പേറേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വനിതാ വ്‌ളോഗര്‍മാര്‍ വനിതാ ദിനത്തോടനുബന്ധിച്ച് ചീങ്ങേരി മലകയറിയത്.ഡി.ടി.പി.സിയുടെയും ഗ്ലോബ് ട്രക്കേഴ്‌സിന്റേയും വിവിധ മാധ്യമ’ പ്രവര്‍ത്തക സംഘടനകളുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഞായറാഴ്ച ഉച്ചക്കുശേഷം നടന്ന ട്രക്കിങില്‍ 50 തില്‍ അതികം വനിതകള്‍ പങ്കെടുത്തു.

സാഹസികതയുംദൃശ്യഭംഗിയും കൂടി ചേര്‍ന്ന ചീങ്ങേരി മലയിലേക്കുള്ള ട്രക്കിങ് വ്‌ളോഗര്‍മാര്‍ക്ക് മറക്കാനാവാത്തഅനുഭവമായി. മലമുകളിലെ അതിസുന്ദരമായ സായാഹ്നക്കാഴ്ചകള്‍ ഏവരെയും വരവേറ്റു വെണ്‍മേഘപ്പാളികള്‍ക്കും നീലാകാശത്തിനുമിടയിലെ സൂര്യോദയം പ്ലോഗര്‍മാര്‍ തങ്ങളുടെ പേക്ഷകര്‍ക്കായി പങ്കുവെച്ചു.ഞായറാഴ്ച ഉച്ചക്കുശേഷം നടന്ന ട്രക്കിങില്‍ 50 തില്‍ അതികം വനിതകള്‍ പങ്കെടുത്തു. വര്‍ത്തമാനകാല സാഹചര്യം കണക്കിലെടുത്ത് വനിതകള്‍ ലോക സമാധാനത്തിനാഹ്വാനം ചെയ്ത് മലമുകളില്‍ പതാകകള്‍ വീശി.

Leave A Reply

Your email address will not be published.

error: Content is protected !!