സ്‌പെക്ട്രം ജോബ് ഫെയര്‍ – 2022

0

 

കേരള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും എന്‍ സി വി ടി/എസ് സി വി ടി അംഗീകാരമുളള ഐ.ടി.ഐകളില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. സ്‌പെക്ട്രം 2022 തൊഴില്‍ മേള ജില്ലയില്‍ മാര്‍ച്ച് 8 ന് കല്‍പ്പറ്റ കെ.എം.എം. ഗവ. ഐ.ടി.ഐയില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജോബ് ഫെയറിന്റെ ഉദ്ഘാടനം മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു നിര്‍വ്വഹിക്കും.

ജില്ലയിലെ മൂന്ന് ഗവ. ഐ.ടി.ഐകളിലെയും (കല്‍പ്പറ്റ, ചുളളിയോട് (വനിത), ഗവ.ഐ.ടി.ഐ വെളളമുണ്ട), നാല് സ്വകാര്യ ഐ.ടി.ഐകളിലെയും (എല്‍ഡൊറാഡോ – മാനന്തവാടി, ഐടെക് – സുല്‍ത്താന്‍ ബത്തേരി, മാര്‍ അത്തനേഷ്യസ് സുല്‍ത്താന്‍ ബത്തേരി, ഡെക്കാന്‍ കല്‍പ്പറ്റ – വിവിധ ഐ.ടി.ഐകളില്‍ ട്രെയിനികള്‍ ഉള്‍പ്പെടെ നിന്നുമായി സംസ്ഥാനത്തെ ഏകവത്സര, ദ്വിവത്സര ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിവിധ മേഖലകളില്‍ നിന്നുമുളള അഞ്ഞൂറിലധികം ഉദ്യോഗാര്‍ത്ഥികളാണ് ജോബ് ഫെയറില്‍ പങ്കെടുക്കുക.വയനാട് ജില്ലക്കകത്തും പുറത്തുമുളള മുപ്പതോളം തൊഴില്‍ദായക സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുളളത്. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് ഐ.ടി.ഐകളില്‍ നിന്നും പരിശീലനം പൂര്‍ത്തീകരിച്ച ട്രെയിനികള്‍. തൊഴില്‍ദായകര്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോബ് ഫെയറില്‍ പങ്കെടുക്കാനായി ‘spectrumjobs.org’ എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!