അമ്പലവയല്‍ ജി.വി.എച്ച്.എസ് സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനവും യൂണീഫോം വിതരണവും ജില്ലാ പോലീസ് ഉപമേധാവി ജി. സാബു നിര്‍വ്വഹിച്ചു. അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂര്‍, അനീഷ് ബി. നായര്‍, കെ. ഷമീര്‍, എന്‍.സി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.