മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), ഇവരുടെ മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്താണ് സംഭവം. ആശുപത്രിയില്‍ ബന്ധുവിനെ കാണാനെത്തിയ 72 കാരിയെ സ്വന്തം വാഹനത്തില്‍ വീട്ടീലെത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിക്ക് സമീപത്തെ റോഡിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ലിസി മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മകള്‍ മിനി ഇവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല പൊട്ടിക്കുകയായിരുന്നു.ഇവരിപ്പോള്‍ കോലംപറ്റയില്‍ വാടകവീട്ടിലാണ് താമസം.
മോഷണ ശ്രമത്തിന്നിടെ വയോധിക ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. അറസ്റ്റ് രേഖപെടുത്തിയ ഇരുവരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി.