അമ്പലവയല്‍ ടൗണില്‍ ജനവാസമേഖലയില്‍ മാലിന്യം തള്ളുന്നതായി പരാതി. ടൗണിലെ എക്സ് സര്‍വീസ്മെന്‍ കോളനി ഭൂമിയിലാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നത്. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് സമീപവാസികള്‍.ഇവിടെ7 വീടുകളും, വ്യാപാരസ്ഥാനങ്ങളും, ലിപിഎം പാര്‍ട്ടി ഓഫീസും സ്ഥിതിചെയ്യുന്നുണ്ട്.അനധികൃതമായ മാലിന്യ നിക്ഷേപം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് ഇവര്‍.വാഹനങ്ങളിലെത്തി രാത്രിയുടെ മറവിലാണ് ചാക്കിലും കവറിലും മാലിന്യം നിക്ഷേപിക്കുന്നത്.
അമ്പലവയല്‍ ബി.എസ്.എന്‍.എല്‍. ഓഫീസിന് മുന്‍വശത്തെ എക്സ് സര്‍വീസ്മെന്‍ കോളനി ഭൂമിയിലാണ് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തളളുന്നത്. ഇതിന് സമീപത്തായി 7 വീടുകളും, വ്യാപാരസ്ഥാനങ്ങളും, ലിപിഎം പാര്‍ട്ടി ഓഫീസും സ്ഥിതിചെയ്യുന്നുണ്ട്. അനധികൃതമായ മാലിന്യ നിക്ഷേപം മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണ് ഇവര്‍. വാഹനങ്ങളിലെത്തി രാത്രിയുടെ മറവിലാണ് ചാക്കിലും കവറിലും മാലിന്യം നിക്ഷേപിക്കുന്നത്. ടൗണിലെ ജനവാസ മേഖല കൂടിയായ ഇവിടെ തെരുവുനായകള്‍ മാലിന്യം ഭക്ഷിക്കാനെത്തുന്നത് സമീപവാസികള്‍ക്ക് ഭീഷണിയായിരിക്കുകയാണ്.