സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റ് നടത്തുന്ന ജൈവ പച്ചക്കറി കൃഷിക്ക് പ്രോത്സാഹനവുമായി കൃഷി വകുപ്പ്. സുല്‍ത്താന്‍ ബത്തേരി കൃഷി ഓഫീസിന്റെ, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ ജൈവ പച്ചക്കറി കൃഷിക്കു ഫിഷ് അമിനോ, ജീവാമൃതം , എഗ്ഗ് അമിനോ , അഞ്ചില കഷായം എന്നിവ വിതരണം ചെയ്തു. രാസവളങ്ങളും കീടനാശിനികളും ഇല്ലാത്ത വിഷരഹിത ഭക്ഷ്യ വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന പ്രദേശമായി നഗരസഭയെ മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസര്‍ സുമിന ടി എസ് നിര്‍വഹിച്ചു .പി.എ അബ്ദുള്‍നാസര്‍ , ജിജി ജേക്കബ്, ബിജി ജേക്കബ്, തോമസ് വി.വി , സുരേന്ദ്രന്‍ കല്ലൂര്‍, സുനിത ഇല്ലത്തു, ദീപ വി എസ്, സ്വപ്ന മേനോന്‍ , രേഖ . സി , അര്‍ച്ചന സി.എസ്, സന മറിയം തുടങ്ങിയവര്‍ സംസാരിച്ചു.