ഇന്ന് ലോക കേള്‍വി ദിനം ജീവിതം മുഴുവന്‍ കേള്‍ക്കാന്‍ കരുതലോടെ ശ്രദ്ധിക്കുക

0

 

ലോകത്ത് 350 ദശലക്ഷം പേര്‍ കേള്‍വിക്കുറവ് മൂലമുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന.ജീവിതം മുഴുവന്‍ കേള്‍ക്കാന്‍ കരുതലോടെ ശ്രദ്ധിക്കുക എന്ന മുദ്രാവാക്യവുമായാണ് ലോകം ഇന്ന് കേള്‍വി ദിനം ആഘോഷിക്കുന്നത്.ജില്ലയിലെ ഏഴ് വര്‍ഷം മുന്‍പുള്ള കണക്ക് പ്രകാരം 2286 പേര്‍ കേള്‍വിക്കുറവ് മൂലമുള്ള രോഗികള്‍ ഉണ്ട്.ഭൂരിഭാഗം പേര്‍ക്കും ശബ്ദമലിനീകരണം മൂലമാണ് കേള്‍വിക്കുറവ് രോഗം പിടിപെടുന്നത്.ഇന്‍ട്രസ്റ്റീയല്‍, വെടിക്കെട്ട്, പടക്കം, ഡ്രൈവര്‍, തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരിലാണ് കൂടുതലായും, കേള്‍വിക്കുറവ് രോഗം ബാധിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായി 2015 ലാണ്‌കേള്‍വി കുറവ് അടക്കമുള്ള നിരവധി രോഗങ്ങളുടെ ഡിസബിലിറ്റീസ് സെന്‍സസ് കേരളം എടുത്ത്.ജില്ലയില്‍ അന്ന് 2286 പേരാണ് കേള്‍വിക്കുറവ് മൂലം ചികിത്സ തേടുന്നത് എന്ന് കണ്ടെത്തിയത്.
പിന്നീട് യാതൊരു വിധ സെന്‍സസും നടത്തിയിട്ടില്ല.ശബ്ദക്രമീകരണത്തിനുള്ള നിരവധി ഉപകരണങ്ങള്‍ ഉണ്ടെങ്കിലും അത് ഉപയോഗിക്കാത്തതാണ് കേള്‍വിക്കുറവ് രോഗം പിടിപെടാന്‍ കാരണം. വലിയ ശബ്ദമുണ്ടാകുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉടമകള്‍ ശബ്ദ ക്രമീകരണ യന്ത്രം നല്‍കണമെന്ന് നിബന്ധന നിലവിലുണ്ടെങ്കിലും ഭൂരിഭാഗം ഉടമകളും യന്ത്രം നല്‍കാത്തതും, കേള്‍വിക്കുറവ് രോഗികളുടെ എണ്ണം കൂട്ടാന്‍ ഇടയാക്കുന്നുണ്ട്. 85′ ഡെസിബര്‍ സൗണ്ടിന് മുകളില്‍ ശബ്ദം കേള്‍ക്കുമ്പോഴാണ് ഭൂരിഭാഗം പേരിലും കേള്‍വി രോഗമുണ്ടാവുന്നത്
ഉള്‍ചെവിക്കുള്ളിലെ കോക്ലിയയിലെ ചെറിയ തരം രോമങ്ങള്‍ ക്ലോശങ്ങള്‍ക്ക് തകരാറ് സംഭവിക്കുമ്പോഴാണ് കേള്‍വിക്കുറവ് രോഗം ഉണ്ടാകുന്നത്.40 ശതമാനം വരെ കേള്‍വിക്കുറവ് നശിക്കുന്നത് വരെ കേള്‍വിക്കുറവ്രോഗം അറിയാന്‍ കഴിയില്ല. പിന്നീട് പെട്ടെന്നാണ് കേള്‍വിക്കുറവ് രോഗം വര്‍ദ്ധിക്കുന്നത്.ഷുഗര്‍, പ്ലഷര്‍ തുടങ്ങി മറ്റ് ശാരീരിക അസുഖങ്ങള്‍ ഉള്ളവര്‍ക്കും കേള്‍വിക്കുറവ് രോഗം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്.ദേശീയ ബധിരത നിയന്ത്രണ പദ്ധതിയുടെയും, വയനാട് ജില്ലാ ആസ്പത്രിയിലെ ഇ.എന്‍.ടി.വിഭാഗവും ചേര്‍ന്ന് നിങ്ങളോടൊപ്പം നിങ്ങളുടെ കേള്‍വിക്കായി എന്ന മുദ്രാവാക്യവുമായി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കേള്‍വി ദിനാചരണം നടത്തും. കേള്‍വി പരിശോധനയും
സ്പീച്ച് തെറാപ്പിയും നടത്തപ്പെടും കുട്ടികളിലെ കേള്‍വിക്കുറവ് എന്ന വിഷയത്തില്‍ വിദ്യാ ത്ഥികള്‍ക്കായി ഉപന്യാസ മത്സരവും, ജീവനക്കാര്‍ക്കായി ക്വിസ് മത്സരവും നടത്തപ്പെടും.മേരി മാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കേളേജ് വിദ്യാത്ഥികള്‍ ബോധവല്‍ക്കരണ ഫ്‌ലാഷ് മോബ് സംഘടിപ്പിക്കും.ജെ.പി.എച്ച്.എന്‍.മാര്‍ക്ക് പരിശീലന പരിപാടിയും, ശബ്ദമലിനീകരണ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കേള്‍വി പരിശോധനയും, കേള്‍വി പരിശോധന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!