കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിമന്‍സ് റിപ്പബ്ലിക്കിന്റെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റയില്‍ റോഡ് ഷോ സംഘടിപ്പിച്ചു.ജില്ലാ കളക്ടര്‍ എ.ഗീത ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.ഗ്ലോബല്‍ ഇന്‍സ്റ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.കുടുംബത്തിലെ ഉത്തരവാദിത്വം കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കൂടി പങ്കിടണമെന്നതാണ് വിമന്‍സ് റിപ്പബ്ലിക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി. എം എന്‍.ഐ ഷാജു, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സാജിത, അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. വാസുപ്രദീപ്, ഡി.പി.എം ആശാ പോള്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്ന് വിമന്‍സ് റിപ്പബ്ലിക് എന്ന പേരില്‍ വിവിധ പരിപാടികളും നടത്തും. സ്ത്രീകള്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഒരുമിച്ച് കൂടുകയും കലാപരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്തും.ഒരു ദിവസത്തെ സഹകരണം ഒരായുസിന്റെ സൗഹൃദം എന്നതാണ് കുടുംബശ്രീ വിമന്‍സ് റിപ്പബ്ലിക്കോടനുബന്ധിച്ച് മുന്നോട്ട് വെക്കുന്ന ആശയം. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി. എം എന്‍.ഐ ഷാജു, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സാജിത, അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. വാസുപ്രദീപ്, ഡി.പി.എം ആശാ പോള്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.