സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടിശികയായ ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം നല്‍കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുക ഒരുമിച്ചാണ് നല്‍കുന്നത്. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു. തുക അനുവദിച്ചുകൊണ്ട് ഉത്തരവ് ഇന്നിറങ്ങും. ഡിസംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ മാസാവസാനം നല്‍കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ക്ഷേമപെന്‍ഷന്‍ കുടിശികയായത് വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.