കുട്ടികളെ മര്‍ദ്ധിച്ച സംഭവം പ്രതിഷേധ സംഗമം നടത്തി

0

നെയ്ക്കുപ്പ കോളനിയിലെ ആദിവാസി കുട്ടികളെ മര്‍ദ്ധിച്ച സംഭവത്തില്‍ ആദിവാസി ദളിത് ന്യൂനപക്ഷ വംശഹത്യ പ്രതിരോധമുന്നണിയുടെ നേതൃത്ത്വത്തില്‍ നടവയല്‍ ടൗണില്‍ പ്രതിഷേധ.പൊതുയോഗം സംഘടിപ്പിച്ചു.വിവിധ സംഘടനകളുടെ നേതാക്കള്‍ നടവയല്‍ ടൗണില്‍ നടത്തിയ പ്രതിഷേധ പൊതുയോഗത്തില്‍ പങ്കെടുത്തു.
ആഴ്ച്ചകള്‍ക്ക് മുമ്പാണ് നെയ്ക്കുപ്പ കോളനിയിലെ 3 കുട്ടികളെ അയല്‍വാസി ക്രൂര മര്‍ദ്ധനത്തിന് ഇരയാക്കിയത്.ആദിവാസി സമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന നടപടികള്‍ വര്‍ദ്ധിച്ച് വരുന്ന സംഭവത്തില്‍ യോഗം ആശങ്ക രേഖപെടുത്തി.

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബറേറ്റ്‌സ് സംസ്ഥാന സെക്രട്ടറി അഡ്വ: പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. സി കെ ഗോപാലന്‍ ,എസ് ഡി പി ഐ സെക്രട്ടറി നാസര്‍ , വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് സെയ്ദ്കുടുവ, കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!