ജൈവഗ്രാമ പദ്ധതിക്ക് തുടക്കമായി

0

മാനന്തവാടി നഗരസഭയിലെ കുഴിനിലം 32 ഡിവിഷനില്‍ ഓരോ കുടുംബത്തിനും ജൈവ പച്ചക്കറി തോട്ടം എന്ന ലക്ഷ്യവുമായി ജൈവഗ്രാമ പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ 200 കുടുംബങ്ങള്‍ക്ക് സൗജന്യമായി 12500 പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. .മലപ്പുറം കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ബാലതാരങ്ങളായ ഡൈ്വന്‍ ബെന്‍ കുര്യന്‍, ഡാവ്യ മേരി ബെന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ ഹുസൈന്‍ കുഴി നിലം അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!