സെമിനാര്‍ സംഘടിപ്പിക്കും

0

മനുഷ്യാവകാശ സംഘടനയായ ദേശീയ പൊതു പരാതി പരിഹാര കമ്മീഷന്‍ ശിശുദിനത്തോടനുബദ്ധിച്ച് നവംബര്‍ 14 ന് മാനന്തവാടി കണിയാരം സാന്‍ജോ പബ്ബിക്ക് സ്‌കൂളില്‍ വെച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെയും പ്രായമായവരുടെയും ആദിവാസികളുടെയും മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്‍.പി.ജി.ആര്‍.സി. ഈ വര്‍ഷത്തെശിശുദിനത്തില്‍ കണകരം സാന്‍ജോ പബ്ബിക്ക് സ്‌കൂളില്‍ വെച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് പരിശീലന പരിപാടി സംഘടിപ്പിക്കും, രാവിലെ 10 മണിക്ക് നടക്കുന്ന പരിശീലന പരിപാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സെയ്തലവി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നാഷണല്‍ ചെയര്‍മാന്‍ അഡ്വ: ഡോ.റോണി.വി.പി, സെക്രട്ടറി ഡോ.ലിജോ, ജില്ലാ പ്രസിഡണ്ട് എന്‍.വി മത്തായി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അര്‍ച്ചന, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!