ലൈഫ് സ്‌കില്‍ പരിശീലനവും നിയമ ബോധവല്‍ക്കരണവും ആരംഭിച്ചു
മാനന്തവാടി സാമൂഹ്യനീതി വകുപ്പ് പ്രൊബേഷന്‍ ഓഫീസുകള്‍ വഴി നടപ്പിലാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി ജില്ലാ ജയില്‍,വൈത്തിരി സ്‌പെഷ്യല്‍ സബ്ജയില്‍ എന്നിവിടങ്ങളിലെ തടവുകാര്‍ക്ക് ജീവിത നൈപുണിക പരിശീലനവും നിയമ ബോധവല്‍ക്കരണവും നല്‍കുന്ന പരിപാടിക്ക് തുടക്കമായി.ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഫബ്രുവരി 23 മുതല്‍ മാര്‍ച്ച് 6 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുക്കും.ഉദ്ഘാടനം മാനന്തവാടി ജില്ലാ ജയിലില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ കെ പ്രജിത്ത് നിര്‍വ്വഹിച്ചു.ജില്ലാ ജയില്‍ സൂപ്രണ്ട് രതൂണ്‍ ഓ എം അധ്യക്ഷനായി.
ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 6 വരെ നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ സ്വാവബോധം പ്രശ്‌നപരിഹാരം, തീരുമാനമെടുക്കല്‍ ,ആശയ വിനിമയ ശേഷി, വ്യക്ത്യാന്തര ബന്ധം, ക്രിയാത്മക ചിന്ത, വിമര്‍ശനാത്മക ചിന്ത തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനമാണ് നല്‍കുന്നത്. അവശ്യ നിയമങ്ങളില്‍ ഉള്ള ബോധവല്‍ക്കരണവും നല്‍കും.ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ രജീഷ് ജെ ബി പ്രൊബേഷന്‍ അസിസ്റ്റന്റ് മുഹമ്മദ് അജ്മല്‍ പി. വനിതാ അസിസ്റ്റന്റ് സൂപ്രണ്ട്. നിഷാമണി അഡ്വ. മനിത മൈത്രി തുടങ്ങിയവര്‍ സംസാരിച്ചു.