അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി 5 അങ്കണ്‍വാടികളാണ് സ്മാര്‍ട്ടാക്കിയിരിക്കുന്നത്.ഒരു അങ്കണ്‍വാടിക്ക് ഒരു ലക്ഷം വീതം അഞ്ച് ലക്ഷം രൂപയാണ് സ്മാര്‍ട്ട് അങ്കണ്‍വാടി പദ്ധതിക്കായി കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെലവാക്കിയത്. ശിശു സൗഹൃദ അങ്കണ്‍വാടികളോടൊപ്പം കുട്ടികളെ പരമാവധി ആകര്‍ഷിപ്പിക്കുകയും വിരസത മാറ്റുകയുമാണ് ഇത്കൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ 5 അങ്കണ്‍വാടികളാണ് സ്മാര്‍ട്ടാക്കിയതെന്നും, ഘട്ടംഘട്ടമായി അവശേഷിക്കുന്ന 21 അങ്കണ്‍വാടികളും സ്മാര്‍ട്ടാക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.
അകത്തും പുറത്തും ചുമരുകളില്‍ മനോഹരമായ ചിത്രങ്ങള്‍, വിശാലമായ ഹാള്‍, വിവിധയിനം കളിപ്പാട്ടങ്ങളും ചിത്രം വരക്കാനും കളര്‍ നല്‍കാനുള്ള പരിശീലന സൗകര്യങ്ങളും ഹോം തീയറ്ററും സ്മാര്‍ട്ട് അംഗണ്‍വാടികളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇരിക്കാനും കളിക്കാനും പഠിക്കാനും ചിത്രം വരക്കാനും കളര്‍ ചെയ്യാനും പാട്ട് പാടാനും കേള്‍ക്കാനും ഭക്ഷണം കഴിക്കാനും എല്ലാറ്റിനുമുള്ള സൗകര്യങ്ങള്‍ സ്മാര്‍ട്ട് അംഗണ്‍വാടികളില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 5 അംഗണ്‍വാടികളാണ് സ്മാര്‍ട്ടാക്കിയതെന്നും, ഘട്ടംഘട്ടമായി അവശേഷിക്കുന്ന 21 അംഗനവാടികളും സ്മാര്‍ട്ടാക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.തുറക്കോട്ട് കുന്ന്, എമിലി, ഗ്രാമത്ത്വയല്‍,പുത്തൂര്‍വയല്‍,ഓണിവയല്‍ എന്നിവിടങ്ങളിലെ അംഗനവാടികളാണ് സ്മാര്‍ട്ടാക്കിയത്.