കേന്ദ്ര ബഡ്ജറ്റിലെ അവഗണന ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.കല്‍പ്പറ്റ ജനറല്‍ ആശുപത്രി പരിസരത്ത് സമരം ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐറ്റിയു ജില്ലാ പ്രസിഡന്റ് വിലാസിനി. എം. കെ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം സുബാഷിണി ആധ്യക്ഷയായി.ജില്ലാ കമ്മിറ്റി അംഗം മിനി രമേഷ് നസീമ. കെ.പി.എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര ബജറ്റില്‍ ആശാവര്‍ക്കര്‍മ്മാര്‍ക്ക് ഒരു സാമ്പത്തിക ആനുകൂല്യവും പ്രഖ്യാപിച്ചില്ല. ആശ മാര്‍ക്ക് മിനിമം കൂലി 21000രൂപ അനുവദിക്കുക, ആശമാരെ ആരോഗ്യമേഖലയില്‍ സ്ഥിരപ്പെടുത്തുക, മുന്‍നിര പ്രവര്‍ത്തകരായ ആശമാര്‍ക്ക് സുരക്ഷയും ഇന്‍ഷുറന്‍സും ഉറപ്പാക്കുക., ആരോഗ്യ മേഖലയിലെ സ്വകാര്യ വല്‍ക്കരണം അവസാനിപ്പിക്കുക.
പെന്‍ഷന്‍ , ഇ എസ് ഐ, പി എഫ് അനുവദിക്കുക.വാക്‌സിന്‍ എല്ലാവര്‍ക്കും വേഗത്തില്‍ ലഭ്യമാക്കുക.. സ്ത്രീ സുരക്ഷ ഉറപ്പാക്കുക. തൊഴില്‍ നിയമം തൊഴിലാളികള്‍ക്ക് അനുകൂലം ആക്കുക.എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം .
ജില്ലാ കമ്മിറ്റി അംഗം മിനി രമേഷ് നസീമ. കെ.പി.എന്നിവര്‍ പങ്കെടുത്തു.