പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയ്ക്ക് തുടക്കം

0

100 മണിക്കൂര്‍ പഠന പരിപാടിയിലൂടെ അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടു കൂടി സാക്ഷരത മിഷന്‍ നടപ്പിലാക്കുന്ന പഠന ലിഖിന അഭിയാന്‍ പദ്ധതിയ്ക്ക് മാനന്തവാടി നഗരസഭയില്‍ തുടക്കം കുറിച്ചു.മാനന്തവാടി നഗര സഭയുടെ കീഴില്‍ നിരക്ഷരായ എല്ലാ വിഭാഗത്തില്‍പ്പെട്ടവരെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നഗര സഭയുടെ വിവിധ പ്രദേശങ്ങളിലായി 30 പഠന കേന്ദ്രങ്ങളില്‍ 502 പഠിതാകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

നഗരസഭ തല ഉദ്ഘാടനം അമ്പുകുത്തി ഡിവിഷന്‍ കോട്ടക്കുന്ന് വെച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി നിര്‍വ്വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷന്‍ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ പി.വി. ജോര്‍ജ്ജ്, സീമന്തിനി സുരേഷ്, മാനന്തവാടി ബ്ലോക്ക് സാക്ഷരത നോഡല്‍ പ്രേരക് എ.മുരളി, നഗരസഭ പ്രേരക് ക്ലാരമ്മ, എ.ഡി.എസ് റീജ രവി, ആശ വര്‍ക്കര്‍ റസീന ഭായി, അസ്മ, ഉസ്മാന്‍ വി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!