വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി താത്തൂരിലെ കര്‍ഷകജനത

0

 

മാന്‍,കുരങ്ങ് ശല്യത്താല്‍ പൊറുതിമുട്ടി ചെതലയം താത്തൂരിലെ കര്‍ഷകജനത.കൃഷിയിറക്കുന്ന കിഴങ്ങുവര്‍ഗങ്ങള്‍ളും,പച്ചക്കറികളും പൂര്‍ണ്ണമായും വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. കൃഷിയിടത്തിനുചുറ്റും വേലികെട്ടിയിട്ടും കാര്യമില്ലന്നും കര്‍ഷകര്‍.പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തണമെന്നാവശ്യം.

വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ചെതലയം താത്തൂര്‍ പ്രദേശത്തെ കര്‍ഷകരാണ് വന്യമൃഗശല്യത്താല്‍ ദുരിതത്തിലായിരിക്കുന്നത്. മാന്‍, കുരങ്ങ്, പന്നി എന്നിവയുടെ ശല്യംകാരണം കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.എന്നാല്‍ കര്‍ഷകര്‍ കൃഷിയോടുള്ള താല്‍പര്യം കാരണം പ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കി കൃഷിയിറക്കുന്നുണ്ടങ്കിലും വിളവെടുക്കുന്നത് വന്യമൃഗങ്ങളാണ്.

പ്രദേശത്ത് കര്‍ഷകര്‍ കൃഷിചെയ്യുന്ന കപ്പ, പച്ചക്കറികള്‍, വാഴ അടക്കമുള്ള വിളകള്‍ മാനും, കുരങ്ങും, പന്നിയും നശിപ്പിക്കുകയാണ്. കാവലിരിന്നാണ് ഇവര്‍ കൃഷിയെ സംരക്ഷിക്കുന്നതെങ്കിലും കണ്ണുതെറ്റിയാല്‍ ഇത്തരം വന്യമൃഗങ്ങള്‍ വിളകള്‍ നശിപ്പിക്കുകയാണന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനുപുറമെ കാട്ടാന, കടുവ അടക്കമുള്ളവയുടെ വന്യമൃഗഭീതിയും പ്രദേശത്തുണ്ട്. വന്യമൃഗശല്യത്തിന് ശാശ്വതമായി പരിഹാ

Leave A Reply

Your email address will not be published.

error: Content is protected !!