വാരാന്ത്യലോക്ക്ഡൗണ്‍;ജില്ലയില്‍ വിറ്റത് കോടികളുടെ മദ്യം
വാരാന്ത്യ ലോക് ഡൗണിനു മുന്നേയുള്ള ശനിയാഴ്ച ജില്ലയിലെ ബീവറേജസ് ഔട്ട് ലെറ്റില്‍ മാത്രം വിറ്റഴിച്ചത് രണ്ടര കോടിക്കടുത്ത് രൂപയുടെ മദ്യം. ഇത് ജില്ലയിലെ ആറ് ബെവ്കോ ഔട്ട് ലെറ്റിലെ മാത്രം കണക്ക്. ബാറുകളിലേത് കൂടിയാകുമ്പോള്‍ ഇത് ഏതാണ്ട് നാല് കോടിക്ക് മീതെ വരുമെന്നാണ് ലഭിക്കുന്ന വിവരം.
ശനിയാഴ്ച ഏറ്റവും കൂടുതല്‍ മദ്യം വിറ്റ ബെവ്ക്കോ ഔട്ട് ലെറ്റ് കല്‍പ്പറ്റയാണ് ഇവിടെ 62 ലക്ഷത്തിന്റെ മദ്യമാണ് വിറ്റത്. മാനന്തവാടിയില്‍ 46 ലക്ഷത്തിന്റെയും, ബത്തേരിയില്‍ 36 ലക്ഷത്തിന്റെയും, പുല്‍പ്പള്ളിയില്‍ 29 ലക്ഷത്തിന്റെയും, പനമരത്ത് 28 ലക്ഷത്തിന്റെയും, അമ്പലവയലില്‍ 25 ലക്ഷത്തിന്റെയും മദ്യവില്‍പ്പന നടന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.