അമ്പലവയലില്‍ ഫാന്റം റോക്കിന് സമീപം ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ ലിിജിത മരണപ്പെട്ടു. ആസിഡ് ഒഴിച്ച കണ്ണൂര്‍ സ്വദേശിയായ ഭര്‍ത്താവ് സനലിനെ കഴിഞ്ഞ ദിവസം തലശ്ശേരി റെയില്‍വെ ട്രാക്കിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തലശ്ശേരി കൊടുവള്ളി റെയില്‍വെ ട്രാക്കിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ പ്രതിയായ സനല്‍ വയനാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
അമ്പലവയല്‍ എസ്.ഐ സോബിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കണ്ണൂരില്‍ അന്വഷണം നടന്നുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിജിതയുടേയും 12 വയസുകാരിയായ മകള്‍ അളകനന്ദയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് അമ്പലവയലില്‍ ഫാന്റം റോക്കിന് സമീപം ആസിഡ് ആക്രമണത്തില്‍ അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരുക്കേറ്റത്. ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് സനലിനുവേണ്ടി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും കണ്ണൂരിലേക്ക് കടന്നതായുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. അമ്പലവയല്‍ എസ്.ഐ സോബിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കണ്ണൂരില്‍ അന്വഷണം നടന്നുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചത്. നാളുകളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി പ്രദീപ്കുമാര്‍, അമ്പലവയല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ കെ എ എലിസബത്ത്, എസ്. ഐ സോബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.