എസ്.ബി.ഐ സ്ഥാപിച്ച എ.ടി.എം കൗണ്ടര്‍ നോക്കുകുത്തി
വയനാട് ഗവ: എന്‍ജിനിയറിംഗ് കോളേജില്‍ എസ്.ബി.ഐ സ്ഥാപിച്ച എ.ടി.എം കൗണ്ടര്‍ നോക്കുകുത്തി.കഴിഞ്ഞ ഒരു മാസക്കാലമായി എ.ടി.എം. പ്രവര്‍ത്തിക്കുന്നില്ല.പരാതി പറഞ്ഞിട്ടും രക്ഷയില്ലെന്ന് വിദ്യാര്‍ത്ഥികള്‍.എ.ടി.എം പ്രവര്‍ത്തിക്കാത്തതിനാല്‍ വലയുന്നത് എന്‍ജീനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും.ഫോണ്‍ മുഖേന ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബാങ്ക് അധികൃതര്‍ ഫോണ്‍ എടുക്കാറില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രവര്‍ത്തനം നിലച്ചിട്ട് ഒരു മാസത്തോളമായെങ്കിലും എടിഎം പ്രവര്‍ത്തന സജ്ജമാക്കാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഫോണ്‍ മുഖേന ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബാങ്ക് അധികൃതര്‍ ഫോണ്‍ എടുക്കാറില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 2017ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കോളേജിനോടനുബന്ധിചുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഉപകാരപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിക്കപ്പെട്ടതെങ്കിലും ഇപ്പോള്‍ ഇത് നോക്കുകുത്തിയാവുകയാണ്. പണത്തിന് അത്യാവശ്യം വന്നാല്‍ പല വിദ്യാര്‍ത്ഥിക്കും മാനന്തവാടയിലേക്കോ തലപ്പുഴയിലേക്കോ യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അധികൃതര്‍ അനാസ്ഥ വെടിഞ്ഞ് എ.ടി.എം പ്രവര്‍ത്തന സജ്ഞമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം .