മീനങ്ങാടി കൊളവയലില്‍ നിന്നും 5 അംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍.സഹായികളായി പ്രവര്‍ത്തിച്ച 2 വയനാട്ടുകാരെയുള്‍പ്പടെയാണ് പോലീസ് പിടികൂടിയത്.രക്ഷപ്പെട്ട പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.കൊയിലാണ്ടി സ്വദേശികളായ മീത്തല്‍ അരുണ്‍കുമാര്‍(26),മീത്തല്‍ അഖില്‍(21 ),ഉള്ളിയേരി മീത്തല്‍ നന്ദുലാല്‍(22),റിപ്പണ്‍ കുയിലന്‍വളപ്പില്‍ സക്കറിയ (29),വടുവന്‍ചാല്‍ പ്രദീപ്കുമാര്‍(37)എന്നിവരാണ് പിടിയിലായത്.വാഹനത്തില്‍ നിന്നും കത്തി,പിച്ചാത്തി, വാഹനം കുത്തിപ്പൊളിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു.സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനല്‍രാജ് എം. എസ്.ഐ പോള്‍, എ.എസ്.ഐ മാത്യു, സീനിയര്‍ സി.പി ഒ ഫിനു, സി പി ഒ മാരായ സുനില്‍ ജോസഫ്, ഫിറോസ് ഖാന്‍, ഷൈജു, ബിനു. എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
ഒരേ പോലെയുള്ള രണ്ട് സ്വിഫ്റ്റ് കാറുകളിലായി സഞ്ചരിച്ച സംഘത്തിലെ 5 പേരെയാണ് പോലീസ് പിടികൂടിയത്.
കാര്യമ്പാടിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 4 ദിവസത്തോളം നിര്‍ത്തിയിട്ടിരുന്ന KL 11 BS 6981 എന്ന സ്വിഫ്റ്റ് കാറിന്റെ പടവുമായി മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ പ്രദേശവാസിയായ വ്യക്തി എത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നമ്പര്‍ വ്യാജമാണെന്നും വാഹനം കസ്റ്റഡിയിലെടുക്കാനും മീനങ്ങാടി പോലീസ് തീരുമാനിച്ചത്. എന്നാല്‍ വാഹനം കസ്റ്റഡിയിലെടുക്കാന്‍ പോലീസ് വരുന്നതിനിടെ വണ്ടി നമ്പര്‍ മാറ്റി രക്ഷപ്പെടുന്ന പ്രതികളെ പോലീസ് കൊളവയലില്‍ നിന്നും പിടികൂടുകയായിരുന്നു. ഇതിനിടെ അമ്പലവയല്‍ സ്വദേശിയില്‍ നിന്നും വാടകക്കെടുത്ത മറ്റൊരു കാറില്‍ രക്ഷപ്പെട്ട മറ്റു പ്രതികള്‍ കല്‍പ്പറ്റയില്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു. പാതിരിപ്പാലം ക്വട്ടേഷന്‍ ആക്രമണത്തിലെ പ്രതി കൂടിയായ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി നിഖിലിന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് രക്ഷപ്പെട്ടത്ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജജിതപ്പെടുത്തിയതായി മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സനല്‍രാജ് പറഞ്ഞു.വാഹനത്തില്‍ നിന്നും കത്തി,പിച്ചാത്തി, വാഹനം കുത്തിപ്പൊളിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു.