കരുതല്‍ ഡോസ് ബൂസ്റ്റര്‍ വാക്‌സിന്‍ ജില്ലയിലും
ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ജില്ലയില്‍ 19 ക്രേന്ദങ്ങളിലായാണ് വാക്‌സിന്‍ നല്‍കുന്നത്.രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം വാക്‌സിന്‍ സ്വീകരിക്കാം. നേരത്തെ ഏതാണോ വാക്‌സിന്‍ എടുത്തത് അതെ വാക്‌സിന്‍ തന്നെയാണ് ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത്. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കാവുന്നതാണ്.