വാഹനങ്ങളിലെ കൂളിംഗ് ഫിലിം കര്ട്ടണ് പരിശോധന നിര്‍ത്തിവച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് സ്ക്രീന്‍ പരിശോധന യാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. വാഹനങ്ങളില്‍ കൂളിംഗ് പേപ്പറുകള്‍ പതിപ്പി ക്കുന്നതും കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതും സുപ്രീംകോടതി നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. പ്രതിദിനം ആയിരത്തിലധികം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത് വിവാദമായതോടെയാണ് പരിശോധന താത്കാലികമായി നിര്‍ത്തിവെക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.