ജില്ലയില്‍ പൊതുചടങ്ങുകള്‍ക്ക് അനുമതി വാങ്ങണം

0

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊതുചടങ്ങുകള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ നടക്കുന്ന ഉത്സവങ്ങള്‍, രാഷ്ട്രീയ സാംസ്‌ക്കാരിക പരിപാടികള്‍ ഉള്‍പ്പെടെയുളള പൊതുചടങ്ങുകള്‍ക്ക് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണം.

വിവാഹം, ഗൃഹപ്രവേശനം, മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച വിവരം ബന്ധപ്പെട്ട സ്റ്റേഷന്‍ ഓഫീസറെ രേഖാമൂലം അറിയിച്ച് നിശ്ചിത എണ്ണം ആളുകളെ പങ്കെടുപ്പിച്ച് മാത്രമേ നടത്താന്‍ പാടുളളൂവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!