വെല്‍ഫെയര്‍പാര്‍്ട്ടി, ഫ്രറ്റേണിറ്റി മൂവ് മെന്റ് വയനാട് ജില്ലാകമ്മറ്റികളുടെ നേതൃത്വത്തില്‍ സുല്‍്ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.മീനങ്ങാടി സ്വദേശി ദീപുവിനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചെന്ന ആരോപണമുന്നയിച്ചായിരുന്നു മാര്‍ച്ച്. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമേന്തി നടത്തിയ മാര്‍ച്ച് സ്റ്റേഷനുമുന്നില്‍ പൊലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പത്തരയോടെ അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡണ്ട് വി മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. സൈക്കിളുപോലും ഓടിക്കാനറിയാത്ത യുവാവ് കാര്‍ ഓടിച്ചെന്നും സിനിമാസ്റ്റൈലില്‍ ഇയാളെ ചെയ്സുചെയ്തുവെന്നും പറയുന്ന പൊലിസ് കള്ളക്കേസാണ് കെട്ടിച്ചമച്ചിരിക്കുന്നതും അദ്ദേഹം ആരോപിച്ചു.മീനങ്ങാടി അപ്പാട് അത്തിക്കടവ് കോളനിയിലെ ദീപുവെന്ന 22കാരനെ ബത്തേരി പൊലിസ് കള്ളക്കേസില്‍ കുടുക്കുകയും മര്‍ദ്ധിക്കുകയും ജയിലിലടക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റ് മൂവ്മെന്റ് ജില്ലാകമ്മറ്റികളുടെ നേതൃത്വത്തില്‍ ബത്തേരി സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തയിത്്. മുദ്രവാക്യങ്ങള്‍ മുഴക്കിയും, പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയും പൊലിസ് സ്റ്റേഷനിലേക്ക് നീങ്ങിയ മാര്‍ച്ച് പൊലിസ് സ്റ്റേഷനു അമ്പതുമീറ്റര്‍ അകലെ തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാപ്രസിഡണ്ട് വി മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധപരിപാടിക്ക് പി എച്ച് ലത്തീഫ്, പി എച്ച് ഫൈസല്‍, ദിവിന ഷിബു, സാദിക്കലി കല്ലൂര്‍, സക്കീര്‍ മീനങ്ങാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.