നെല്ല് കൊയ്തു മെതിക്കാന്‍ വൈകി,ഒപ്പം സംഭരണവും നട്ടംതിരിഞ്ഞ് കര്‍ഷകര്‍

0

ജില്ലയില്‍ നെല്ല് കൊയ്തു മെതിക്കാന്‍ വൈകിയതും, നെല്ല് സംഭരണം ഒന്നിച്ചായത് കര്‍ഷകരെ ദുരിതത്തിലാക്കി. ചേകാടി പാടത്തും കളത്തിലും വീട്ടു മുറ്റങ്ങളിലുമായി സൂക്ഷിച്ചിരിക്കുന്ന നെല്ലുകള്‍ സപ്ലെകോ ഏറ്റെടുക്കാത്തതാണ് കര്‍ഷകരെ വലക്കുന്നത്.ചേകാടിയിലെ മുഴുവന്‍ പാടത്തെയും കൊയ്ത്ത് ഒരുമിച്ചായതാണ് ഇതിനു കാരണം. 200 ഏക്കറോളം ഉള്ള നെല്‍ പാടത്തെ 150 ലേറെ നെല്ലാണ് ഇനിയും കൊണ്ടുപോകാനുള്ളത്. കഴിഞ്ഞ ദിവസം 2 ലോഡ് നെല്ല് മാത്രമാണ് സപ്ലകോ സംഭരിച്ചത്. വനത്താല്‍ ചുറ്റപെട്ട് കിടക്കുന്ന ചേകാടി പാടത്ത് വന്യ മൃഗശല്യവും രൂക്ഷമായ മേഖല ആയിതിനാല്‍ നെല്ല് സംഭരണം വേഗത്തില്‍ ആക്കണമെന്നാണ് കര്‍ഷകരുടെ ആവിശ്യം. എല്ലായിടത്തും ഒരുപോലെ സംഭരണം നടത്തേണ്ട സാഹചര്യം ആയതും വാഹന ലഭ്യത കുറഞ്ഞതുമാണ് ചേകാടി പാടത്തു നിന്നും നെല്ല് സംഭരണം വൈകാന്‍ കാരണമായി അധ്യകതര്‍ പറയുന്നത്. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും പാടത്തും കളത്തിലും വന്യമൃഗങ്ങളെ തുരത്താന്‍ കാവല്‍ ഇരിക്കേണ്ട അവസ്ഥയിലാണ് ചേകാടി പാടത്തെ കര്‍ഷകര്‍. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ ഗന്ധകശാല കൃഷി ചെയ്യുന്നത് ഇവിടെയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!