കൊവിഡ് ബൂസ്റ്റര്‍ ഡോസ് ഇന്നുമുതല്‍

0

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 60 വയസ്സിന് മുകളിലുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുക. അതിനിടെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് യോഗം ചേരും.രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. യോഗ്യതയുള്ളവര്‍ മൂന്നാം ഡോസിനായി CoWIN പ്ലാറ്റ്ഫോമില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നേരത്തെ തന്നെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സിനാണ് ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുന്നത്.

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും കൊവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനുള്ള യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!