തുല്യ നീതിക്കായുള്ള സമം എന്ന മികച്ച ആശയം ജില്ലയിലെ സ്ത്രീ മുന്നേറ്റത്തിന് കരുത്താകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍.എ.പി.ജെ ഹാളില്‍ സമം പദ്ധതി ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്മരക്കാര്‍ അദ്ധ്യക്ഷനായിരുന്നു.
സ്ത്രീ സമത്വത്തിനായി സാസ്‌കാരിക മുന്നേറ്റം അനിവാര്യമായ കാലഘട്ടമാണിതെന്നും, ലിംഗ നീതിയും തുല്യ പങ്കാളിത്തവും കുടുംബത്തിന്റെ അകത്തും സമൂഹത്തിലും സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. അതിക്രമങ്ങളെ നിയമം കൊണ്ട് മാത്രം നേരിടാനാകില്ലെന്നും സ്ത്രീശാക്തീകരണമാണ് ലക്ഷ്യമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
അന്ധതയെ അക്ഷരങ്ങള്‍ കൊണ്ട് അതിജീവിച്ച എഴുത്തുകാരിയായ പി.എസ്.നിഷ, സാമൂഹ്യ പ്രവര്‍ത്തകയായ കെ.ഷബിത, ബാലസാഹിത്യകൃതികളുടെ രചയിതാവ് സുമ പള്ളിപ്പുറം, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം എസ്.സജ്ന എന്നിവരെ ആദരിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ വി.അബൂബക്കര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം പി.എം.ഷബീറലി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി.ഷണ്‍മുഖന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പുത്തിയില്‍, തുടങ്ങിയവര്‍ സംസാരിച്ചു.