ബത്തേരി ചുങ്കം കാര്‍ ടാക്സി സ്റ്റാന്റിന് ഭീഷണിയായി സമീപത്തെ മരങ്ങള്‍. കഴിഞ്ഞ ദിവസം രാത്രി മരത്തിന്റെ വലിയ ശിഖരം പൊട്ടിവീണ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചു.ഈ സമയം ഡ്രൈവറായ ഷാജി സാധനങ്ങള്‍ വാങ്ങുന്നതിനായി പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഭീഷണിയായ മര ശിഖരങ്ങള്‍ മുറിച്ചുനീക്കണമെന്ന ആവശ്യം ശക്തം.നിരവധി തവണ ഡ്രൈവര്‍മാര്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുനീക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സുല്‍ത്താന്‍ ബത്തേരി ചുങ്കത്ത് പാട്ടവയല്‍ റോഡിലുള്ള കാര്‍ ട്ാക്സി സ്റ്റാന്റിനോട് ചേര്‍ന്ന് പാതയോരത്ത് നില്‍ക്കുന്ന വന്‍മരങ്ങളാണ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്നത്. കഴിഞ്ഞദിവസം രാത്രി സ്റ്റാന്റിന് സമീപത്തെ കൂറ്റന്‍പ്ലാവിന്റെ വന്‍ശിഖരം പൊട്ടിവീണ് കാറിന്റെ ബോണറ്റ് തകര്‍ന്നു.കൂടാതെ സ്റ്റാന്റില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതും അപകട വ്യാപ്തി കുറച്ചു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് ശിഖരം മുറിച്ചുമാറ്റിയത്.ഈഭാഗത്ത് അപകട ഭീഷണിയായി നിരവധി മരങ്ങളാണ് നില്‍ക്കുന്നത്. പലപ്പോഴും ശിഖരങ്ങള്‍ പൊട്ടിവീഴാറുമുണ്ട്. തലനാരിഴയ്ക്കാണ് ആളുകള്‍ രക്ഷപ്പെടുന്നത്. ഈസാഹചര്യത്തില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മര്ത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റണമെന്നാണ് ആവശ്യം മുയരുന്നത്.