പ്രതിദിന കോവിഡ് രോ​ഗികൾ ഒന്നരലക്ഷത്തിലേക്ക്, 21 ശതമാനത്തിന്റെ വര്‍ധന

0

രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടുന്നു. 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,41,986 പേര്‍ക്ക് പുതുതായി വൈറസ് ബാധ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 285 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 4,83,463 ആയി ഉയര്‍ന്നു. 40,895 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 4,72,169 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.28 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തിനേക്കാള്‍ രോ?ഗികളുടെ എണ്ണത്തില്‍ 21 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത്. ഇന്നലെ 40000ലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഡല്‍ഹിയില്‍ 17000ലധികം പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് രോഗികള്‍ 8000 കടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!