കുറുക്കന്മൂലയിലെ കടുവക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.

0

ജനവാസകേന്ദ്രത്തിലിറങ്ങി പതിനേഴ് വളര്‍ത്തുമൃഗങ്ങളെ കൊന്ന കുറുക്കന്മൂലയിലെ കടുവക്കായുള്ള തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ വനം വകുപ്പ് ഉത്തരവിറങ്ങി.നോര്‍തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഇത് സംബന്ധിച്ച് വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് നിര്‍ദ്ദേശം നല്‍കിയത്.കഴിഞ്ഞ പത്ത് ദിവസത്തോളമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയോ വനം വകുപ്പ് സ്ഥാപിച്ച 70 ഓളം ക്യാമറകളിലൊന്നില്‍ പോലും പതിയുകയോ ചെയ്യാത്ത കടുവ തിരിച്ചു വരാത്ത വിധം വനമേഖലയിലേക്ക് മാറിയതായാണ് വനംവകുപ്പ് കരുതുന്നത്.അതിനാല്‍ കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂടുകള്‍ തിരിച്ചെടുക്കണമെന്നും തിരച്ചിലിനായി നിയോഗിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ ചുമതലകളിലേക്ക് തിരിച്ചു പോവണമെന്നും കടുവാ നിരീക്ഷണത്തിനായി സ്ഥാപിച്ച ക്യാമറകളിലൂടെയുള്ള പരിശോധന കുറച്ച് ദിവസം കൂടി തുടരാമെന്നും നിര്‍ദ്ദേശം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!