വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു. പടിഞ്ഞാറത്തറ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കണക്കിലെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യം ഉടന്‍ പരിഗണിക്കുമെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം എം. എല്‍.എ ടി. സിദ്ധീഖ്.
അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. പ്രി. പ്രൈമറി നിലവില്‍ ഈ സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പഠിക്കാന്‍ ക്ലാസ് റൂമോ, പ്ലേ ഗ്രൗണ്ടോ ഇല്ല. പന്ത്രണ്ട് ക്ലാസ് റൂമുകളാണ് പഴയ കെട്ടിടത്തിലുള്ളത്. പല കെട്ടിടത്തിനും വിള്ളലും വീണിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളോ, ബാത്ത് റൂമോ ഇവിടെ ഇല്ല. നിലവിലുള്ള കുട്ടികളുടെ എണ്ണമനുസരിച്ച് 20 ക്ലാസ് മുറികളെങ്കിലും അത്യാവശ്യമാണ്.
വിഷയം കഴിഞ്ഞ ദിവസം വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെതുടര്‍ന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ ടി സിദ്ധിഖ് ഇടപെടുകയും രാഹുല്‍ ഗാന്ധി എം.പി യുടെയും ത്രിതല പഞ്ചായത്ത് സവിധാനത്തിന്റെയും സഹകരണത്തോടെ സ്‌കൂളിന് ആവശ്യമായ കെട്ടിടങ്ങളും, ഗ്രൗണ്ടും, വഴിയും വേണമെന്ന ആവശ്യം പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. എസ്.ടി.പി പദ്ധതിയില്‍ ഉല്‍പ്പെടുത്തി ഒരു കോടിയുടെ പ്രപ്പോസല്‍ രാഹുല്‍ ഗാന്ധിക്ക് കൊടുക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.