രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ മുള മഹോത്സവത്തിന് ഡിസംബര്‍ 19 ന് തുടക്കമാകും. മുളയരി, മുള ഉല്‍പ്പന്നങ്ങള്‍ ,മുള ഫര്‍ണീച്ചര്‍ അടക്കമുള്ള മേഖലകളിലായി 50 ഓളം കരകൗശല ശില്പികളും , സംരംഭകളുമാണ് ഇത്തവണ തൃക്കൈപ്പറ്റ ഗ്രാമത്തില്‍ നിന്നും മുള മഹോത്സവത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ജില്ലയില്‍ നിന്ന് മാത്രം ഇത്രയധികം പങ്കാളിത്തം മുളഫെസ്റ്റില്‍ പങ്കെടുക്കുന്നത്.
കോവിഡും പ്രളയവും ഉണ്ടാക്കിയ വലിയ വിടവില്‍ രണ്ടു വര്‍ഷം വിപണി ഇല്ലാതെ ഈ മേഖല മുള മഹോത്സവത്തിനുള്ള വലിയ തയ്യാറെടുപ്പിലാണ് മുള ഗ്രാമം എന്നറിയപ്പെടുന്ന തൃക്കൈപ്പറ്റ. മുള നഴ്‌സറി, കരകൗശല വസ്തുക്കള്‍ ,മുള ബാഗുകള്‍ ,മുള അലങ്കാര വിളക്കുകള്‍ ,മുള അലങ്കാര രൂപകങ്ങള്‍ , മുള കര്‍ട്ടന്‍, മുള പൂക്കള്‍ ,മുള ഗൃഹ നിര്‍മ്മാണം എന്നീ മേഖലകളിലായി 50 ഓളം കരകൗശല ശില്പികളും , സംരംഭകളുമാണ് തൃക്കൈപ്പറ്റ ഗ്രാമത്തില്‍ നിന്നും മുള മഹോത്സവത്തില്‍ പങ്കെടുക്കുന്നത്. തൃക്കൈപ്പറ്റയുടെ മഹോത്സവം ആയിട്ടാണ് മുള ഫെസ്റ്റില്‍ കാണുന്നതെന്നും, വിവിധ ഉല്‍പന്നങ്ങളുമായി മാസങ്ങളോളമുള്ള തയ്യാറെടുപ്പുകള്‍ നടത്തി, വില്പനക്ക് വേണ്ട സ്റ്റാളുകള്‍ തയ്യാറാക്കിയെന്നും എം ബാബുരാജ് പറഞ്ഞു.ഹരിത സ്വര്‍ണ്ണമായി അറിയപ്പെടുന്ന മുള മേഖലക്കും, വയനാടിനും ഫെസ്റ്റ് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഉദ്പ്പാദനം ,അസംസ്‌കൃത വസ്തുക്കളുടെ അഭാവം ,വിപണി എന്നിവയെല്ലാം കടുത്ത വെല്ലുവിളി നേരിട്ട 2 വര്‍ഷത്തിന്റെ വിടവില്‍ പ്രതീക്ഷയോടെയാണ് കൊച്ചിയില്‍ മുള ഫെസ്റ്റ് നടക്കുന്നതെന്ന് ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം ഇഛ ടോണി പോള്‍ പറഞ്ഞു.