വനാതിര്‍ത്തിയിലെ തടയണയുടെ ചോര്‍ച്ച പരിഹരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. ഓടപ്പള്ളം വളളുവാടി വനാതിര്‍ത്തിയിലെ രണ്ട് ഏക്കറോളം വിസ്തൃതിയുള്ള തടയണയില്‍ നിന്നുമാണ് വെള്ളം ചോരുന്നത്. ചോര്‍ച്ച തുടര്‍ന്നാല്‍ തടയണ വറ്റുമെന്നും ഇത് വന്യമൃഗശല്യത്തിനും പ്രദേശത്ത് കുടിവെള്ളക്ഷാമത്തിനും കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു.ആറ് വര്‍ഷമുമ്പാണ് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ഇവിടെ തടയണ നിര്‍മ്മിച്ചത്.
വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളലഭ്യമാക്കാനായി നിര്‍മ്മിച്ച തടയണയിലെ ചോര്‍ച്ചയാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള തടയണയില്‍ നിന്നും വെള്ളം ചോര്‍ന്ന് തോടുപോലെയാണ് ഒഴുകുന്നത്. ഇത് വേനലില്‍ തടയണ വറ്റുന്നതിന് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. തടയണ വറ്റിയാല്‍ പ്രദേശത്ത് വന്യമൃഗശല്യത്തിനും കുടിവെളളക്ഷാമത്തിനു കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു. ആറ് വര്‍ഷമുമ്പാണ് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി ഇവിടെ തടയണ നിര്‍മ്മിച്ചത്.കഴിഞ്ഞ നാലുവര്‍ഷം തടയണയില്‍ വേനല്‍കാലത്ത് വരെ നിറയെ വെള്ളമുണ്ടായിരുന്നു. എന്നാല്‍ മഴ ലഭിക്കുന്ന ഈ സാഹചര്യത്തില്‍ പോലും തടയണയില്‍ വെള്ളം നിറഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ തടയണയുടെ ചോര്‍ച്ച പരിഹരിക്കണമെന്നാണ് ആവശ്യമുയരുന്നത്.