വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ ആധുനിക സംവിധാനങ്ങളൊരുക്കും:മന്ത്രി കെ.രാധാകൃഷ്ണന്‍
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കാനടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ ജില്ലയില്‍ ഒരുക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍.വയനാട് വിഷന്‍ ചാനല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കടുവാ ആക്രമണത്തിനുള്ള നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വന നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.