കണിയാമ്പറ്റ പനങ്കണ്ടി ഗവ.ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ 1988-89 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് 32 വര്‍ഷത്തിനു ശേഷം ഒത്തു ചേര്‍ന്നത്. ബാച്ചിലെ 80 തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചടങ്ങില്‍ തങ്ങളുടെ ഗതകാല സ്മരണകളും,സൗഹൃദങ്ങളും പുതുക്കാനും സാധിച്ചുവെന്ന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ പറഞ്ഞു.തങ്ങളുടെ സംഗമം വേറിട്ട രിതിയിലാക്കണം എന്ന ഉദ്ദേശശുദ്ധിയോടെ കുഞ്ഞീസ് മീനങ്ങാടിയും,അര്‍ജുനാഡോ മ്യൂസിക് ബാന്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ പനങ്കണ്ടി ഗവ. ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണീഫോം ഇവര്‍ നല്‍കി.ചാരിറ്റിക്കുവേണ്ടി അഡ്വ.സുമേഷ്, വഹീദ എന്നിവര്‍ ചേര്‍ന്ന് യൂണിഫോമുകള്‍ സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ഷൗക്ക്മാന് കൈമാറി.സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങ് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് സജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ഹക്കിം ചടങ്ങിന് അധ്യക്ഷനായി. വിനോദ് , കെ.പി. ഷൗക്ക്മാന്‍ , മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് പ്രശസ്ഥ വയലിനിസ്റ്റ് കുമാരി രക്ഷത്ര സുമേഷ് അവതരിപ്പിച്ച വയലിന്‍ സോളോയും,കൂടാതെ ദേവനന്ദ വിനോദ് , അഞ്ജലി സതീഷ് എന്നിവര്‍ അവതരിപ്പിച്ച ഗാനമേളയും നടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.