ഓട്ടോ ടാക്‌സി നിരക്കുകള്‍ പുതുക്കി നിശ്ചിയക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ പ്രതിഷേധ സൂചകമായി ഈ മാസം 5ന് ബത്തേരി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന തലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് സമരമെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് ചാര്‍ജ്ജ് വര്‍ദ്ധനവ് എത്രയുംപെട്ടന്ന് നടപ്പിലാക്കണമെന്നും ഭാരാവഹികള്‍ ആവശ്യപെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.