ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

0

ലയണ്‍സ് ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതത്തില്‍ പ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റ ഭാഗമായി വയനാട്ടില്‍ 60 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നു ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ ലയണ്‍സ് ക്ലബ്ബുകള്‍ വഴി തിരഞ്ഞുടുക്കപ്പെടുന്ന 60 പേര്‍ക്ക് കളക്ട്രേറ്റ്, പഞ്ചായത്ത് അംഗീകാരത്തോടെ പരിസ്ഥിതി ദുര്‍ബലമല്ലാത്ത പ്രദേശത്ത് ഉപഭോക്താക്കളുടെ കൈവശാവകാശ രേഖകളോ അനുബന്ധ രേഖകളോ ഉള്ള കുടുംബങ്ങള്‍ക്കാണ് പാര്‍പ്പിട നിര്‍മ്മാണ പദ്ധതി നടപ്പാക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!