ബത്തേരി നഗരസഭയിലെ ഒഴിവുള്ള കരിവള്ളികുന്ന് ഡിവിഷനില്‍ തിരഞ്ഞെടുപ്പ് ഈ മാസം 29ന്. ഡിവിഷനിലെ കൗണ്‍സിലര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജി വെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം 30 ന് രാവിലെ 10 മണിക്ക് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചയും സജീവമായി കഴിഞ്ഞു. ഈ മാസം 12 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. 3 ന് സൂക്ഷ്മ പരിശോധനയും 15ന് പിന്‍വലിക്കലും നടക്കും. കരിവള്ളിക്കുന്ന് ഡിവിഷനിലെ എല്‍.ഡി.എഫ് കൗണ്‍സിലറായിരുന്ന സോബിന്‍ വര്‍ഗ്ഗീസിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പു നടക്കുന്നത്. നിലവില്‍ നഗരസഭയിലെ കക്ഷിനില അനുസരിച്ച് കരിവള്ളിക്കുന്നിലെ ഫലം ഇടതു-വലതു മുന്നണികള്‍ക്ക് നിര്‍ണ്ണായകമാണ്. എല്‍.ഡി.എഫ്. 16, യു.ഡി.എഫ് 16, കേരള കണ്‍ഗ്രസ്സ് എം 1, ബി.ജെ.പി 1 എന്നിങ്ങനെയാണ് നഗരസഭയിലെ ഇപ്പോഴത്തെ കക്ഷിനില. എല്‍.ഡി.എഫിന്റെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്സ് എമ്മാണ് ഇപ്പോള്‍ നഗരസഭ ഭരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.