കൊവിഡ് രോഗികള്‍ക്ക് ആയുര്‍വേദ ചികിത്സയാകാം; സര്‍ക്കാര്‍ ഉത്തരവിറക്കി
കൊവിഡ് രോഗികള്‍ക്ക് ഇനി മുതല്‍ ആയുര്‍വേദ ചികിത്സയാകാം.രോഗലക്ഷണം ഇല്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്കും ആയുര്‍വേദ ചികിത്സയാകാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
രോഗികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ആയുര്‍വേദ ചികിത്സ നല്‍കാവൂ എന്ന് ഉത്തരവിലുണ്ട്. താത്പര്യം ഉള്ളവര്‍ക്ക് ആയുര്‍വേദ ചികിത്സനല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരുടെ എതിര്‍പ്പ് മൂലം നിര്‍ദേശം സംസ്ഥാനത്ത് ഇതുവരെ നടപ്പാക്കിയിരുന്നില്ല.ആവശ്യമുള്ളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍, ആയുര്‍വേദ ഡിസ്പെന്‍സറി അല്ലെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.