ഇ- ശ്രം രജിസ്‌ട്രേഷന്‍
ഔദ്യോഗിക ഏജന്‍സി വഴി നടത്തണം
വയനാട് ജില്ലയില്‍ ഇ- ശ്രം പദ്ധതി പ്രകാരം എന്റോള്‍മെന്റുകള്‍ നടത്തുവാന്‍ നിയോഗിച്ചിട്ടുളളത് അതാത് സ്ഥലങ്ങളിലെ അക്ഷയ സെന്ററുകളേയും, കോമണ്‍സര്‍വീസ് സെന്ററുകളേയും മാത്രമാണെന്നും മറ്റ് ഏജന്‍സികള്‍ മുഖേന നടത്തുന്ന രജിസ്‌ട്രേഷനുകള്‍ അസാധുവായിരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനങ്ങളും ബന്ധപ്പെട്ട നടത്തിപ്പുകാരും ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ മുഖേന ഇംപ്ലിമെന്റിംഗ് അതോറിറ്റിയായ ജില്ലാ ലേബര്‍ ഓഫീസര്‍ വയനാട് അറിയിച്ചു. .(ഹെല്‍പ്ഡസ്‌ക് നമ്പര്‍ 04936 203905).
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മെച്ചന ഭാഗത്ത് ഇന്ന് (ശനി) രാവിലെ 9 മുതല്‍ 2 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കെഎസ്ഇബി കോറോം സെക്ഷന്റെ പരിധിയില്‍ വരുന്ന 12-ാം മൈല്‍,കാഞ്ഞിരങ്ങാട്,മക്കിയാട്,കോറോം,ചീപ്പാട്,കോറോം,നിരവില്‍ പുഴ, മട്ടിലയം,മണപ്പാട്ടില്‍,വാളാംതോട് എന്നീ ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ഭാഗികമായോ പൂര്‍ണ്ണമായോ
വൈദ്യുതി തടസ്സം നേരിടുന്നതാണ്.
ഭക്ഷ്യസ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും
ജില്ലയിലെ എല്ലാ ഭക്ഷ്യ ഉല്‍പാദന/വിതരണ സ്ഥാപനങ്ങളിലും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യ സുരക്ഷാ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ഇതോടൊപ്പം ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കുവാനും ലൈസന്‍സ്/രജിസട്രേഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയപ്രകാരമുളള നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു. സ്ഥാപനങ്ങളില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിക്കും.
അംഗന്‍വാടികളിലും ന്യൂട്രീമിക്‌സ് നിര്‍മ്മാണ യൂണിറ്റുകളിലും പരിശോധന നടത്തും. ഭക്ഷണ ഉല്‍പാദന/വിതരണ സ്ഥാപനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുളള പരാതികള്‍ (1800 425 1125) എന്ന ടോള്‍ ഫ്രീ നമ്പറില്‍ നേരിട്ട് വിളിച്ചറിയിക്കാം. ഈ ടോള്‍ ഫ്രീ നമ്പര്‍ കച്ചവട സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ കാണുന്നവിധം വലുതായി പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും സമിതി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ എ.ഡി.എം ഷാജു എന്‍. ഐ അദ്ധ്യക്ഷത വഹിച്ചു.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അനിലന്‍ കെ. കെ , പോലീസ്, ആരോഗ്യം, കൃഷി, വ്യവസായം, സപ്ലൈ ഓഫീസ്, വനിതാ ശിശു ക്ഷേമം എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാട്സാപ്പ് ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 29 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം 6238213215 എന്ന നമ്പറിലേക്ക് WAD 2021 എന്ന് ടൈപ്പ് ചെയ്ത് പേരും സ്ഥലവും മൊബൈൽ നമ്പറും അയയ്ക്കണം. മത്സരത്തിൽ പങ്കെടുക്കുവാനുള്ള ചോദ്യങ്ങളും അനുബന്ധ നിബന്ധനകളും വാട്സാപ്പ് വഴി ലഭിക്കും. വിജയികൾക്ക് ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാ തല പരിപാടിയിൽ വെച്ച് ക്യാഷ് അവാർഡ് നൽകും.